ഗബ്രിയേലിന്റെ പെണ്മക്കൾ

2013 ഡിസംബർ 6 ഗബ്രിയേലിന്റെ പെണ്മക്കളുടെ ശരീരം നഗ്നമാക്കപെട്ടു, കൊലയാളികൾ അവരെ പീഡിപ്പിച്ചു കൊലപ്പെടുത്തി,പുഴയിൽ വലിച്ചെറിഞ്ഞു. അവിടെ അതൊരു സംഭവമായിരുന്നു. അന്നുരാവിലെ പുഴക്കരയിൽ മീൻപിടിക്കുകയായിരുന്ന വർക്കിയാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്.പോലീസിൽ വിവരമറിയിച്ചപ്പോഴേക്കും ആളുകൾ പുഴക്കരയിൽ തിങ്ങിക്കൂടിയിരുന്നു. പോലീസ് ജഡങ്ങൾ പരിശോദിച്ചു. പൂർണനഗ്നരായ രണ്ടു പെൺകുട്ടികൾ.സ്ത്രീകൾ മുഖം തിരിച്ചു,മൂക്കുപൊത്തി. ജഡങ്ങൾ ആളുകൾ തിരിച്ചറിഞ്ഞു. ഗബ്രിയേലിന്റെ പെണ്മക്കൾ. 2010 ഒക്ടോബർ മാസം വീട്ടിലേക്കുള്ള വഴിയരികിൽ, പടർന്നുപന്തലിച്ചു കിടക്കുന്ന മാവിൻചുവട്ടിൽ അവർ നിന്നു. വീണുകിടന്നിരുന്ന പഴുത്ത മാമ്പഴങ്ങൾ പൊറുക്കി ബാഗിലാക്കി.കളിച്ചും ചിരിച്ചും പിണങ്ങിയും അവർ വീട്ടിലേക്ക് നടന്നു. "ഷെറിൻ...., നിക്ക് ഞാനും വരുന്നു..." മെർലിൻ വിളിച്ചുപറഞ്ഞു. "അമ്മേ...., ഷെറ...