ശവം
ഇന്നലെവരെ സ്പന്ദിക്കുന്ന ഒരു ജീവഹൃദയത്തിന്റെ ഉടമയായിരുന്നു അവൻ. എന്നാൽ ഇന്ന് നടുറോഡിൽ വാഹനങ്ങൾക്കടിയിൽ പെട്ട് ചതഞ്ഞരഞ്, എല്ലുപൊടിയായി, ചീഞ്ഞളിഞ്ഞ ഒരു മൃതദേഹം മാത്രമായി അവൻ മാറിയിരിക്കുന്നു.
ഓഫീസ് വിട്ട് വീട്ടിലേക്ക് നടക്കുകയായിരുന്നു ഞാൻ. അപ്പോഴാണ്,
നടുറോഡിൽ ഒരു പട്ടി ചത്തുകിടക്കുന്നത് കണ്ടത്. മൂക്ക് പൊത്തിപിടിച്ചു ഞാൻ തലതിരിച്ചു നടന്നു.
'ഡിസംബർ മരണം മണക്കുന്ന മാസമാണെന്ന് 'പണ്ട് അമ്മ പറഞ്ഞതോർക്കുന്നു..
അതുശരിയായിരുന്നു. നവംബർ അവസാനിക്കുമ്പോൾ ചോരയുടെ ഗന്ധം എല്ലായിടത്തും പരക്കും.
തണുപ് കട്ടികൂടിയ രാത്രികളിൽ വീടിനുപുറത്തുനിന്ന് മരണത്തിന്റെ അപശബ്ദങ്ങൾ കേൾക്കാൻ തുടങ്ങും. അമ്മയുടെ ശരീരത്തോട് പറ്റിച്ചേർന്ന്കിടന്ന് രാത്രിയുടെ വിളിയെ ഭയത്തോടെ കാതോർക്കും.
എല്ലായിടത്തുനിന്നും മരണത്തിന്റെ വർത്ത മാത്രമേ കേട്ടിരുന്നുള്ളു.
പക്ഷികൾ, മൃഗങ്ങൾ, മനുഷ്യർ.......
എല്ലാജാതി ജീവജാലങ്ങളും മരണത്തിന്റെ രുചിയറിഞ്ഞു.
ഡിസംബർ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് മരണമായിരുന്നു.
ആദ്യം ചത്തത് ഒരു കാക്ക,പിന്നീട് ഒരു പാമ്പ്, അതിന്റെ അടുത്ത ദിവസം കുറെ എലികൾ ചീഞ്ഞളിഞ്ഞുകിടന്നു.
ഒരാഴ്ച കഴിഞ്ഞപ്പോൾ അച്ഛന്റെ മരണവാർ ത്തയറിഞ്ഞു.
അതായിരുന്നു അവസാനത്തെ മരണം.
പിന്നീട് ആരും ചത്തില്ല.
നാട്ടിൽ ഭീകരമായ ഒരു പകർച്ചവ്യാധി പടർന്നു. മരണത്തിനും ജീവിതത്തിനുമിടയിൽ ജനങ്ങൾ നരകയാതനയനുഭവിച്ചു.മരണത്തിനുപോലും വേണ്ടാതെ കുറെ ജീവനുകൾ കുമിഞ്ഞുകൂടി. ജീവനോടെ കുഴിച്ചുമൂടി.
******
ഒരു മുരൾച്ചയോടെ ഒരു ആംബുലൻസ് പാഞ്ഞുവന്ന് അകലെ മറഞ്ഞു. ഓർമ്മകൾ നഷ്ട്ടപെട്ടു.
ഇരുൾ മൂടുന്നതിന് മുമ്പ് വീടണയണം. ഞാൻ കാലുകൾ വലിച്ചുനീട്ടി നടന്നു, വീട്ടിലെത്തി. കുളിച്ചുവസ്ത്രം മാറി പുറത്തിറങ്ങി.
പകൽ അവസാനിച്ചു.
ഹോട്ടലിൽനിന്ന് പാർസൽ വാങ്ങി വീട്ടിലേക്കുനടന്നു.
പ്രധാനറോഡിൽനിന്ന് ഇടവഴിയിലേക്കു തിരിയവേ ഭാരമേറിയ ഒരു വലിയ വാഹനം, എന്നെ ഇടിച്ചുതെറിപ്പിച്ചിട്ട് കടന്നുപോയി. പൊടുന്നനെ ബോധം മറഞ്ഞു.
****
ഒരു മുരൾച്ചയോടെ ഒരു ആംബുലൻസ് പാഞ്ഞുവന്ന് അകലെ മറഞ്ഞു. ഓർമ്മകൾ നഷ്ട്ടപെട്ടു.
ഇരുൾ മൂടുന്നതിന് മുമ്പ് വീടണയണം. ഞാൻ കാലുകൾ വലിച്ചുനീട്ടി നടന്നു, വീട്ടിലെത്തി. കുളിച്ചുവസ്ത്രം മാറി പുറത്തിറങ്ങി.
പകൽ അവസാനിച്ചു.
ഹോട്ടലിൽനിന്ന് പാർസൽ വാങ്ങി വീട്ടിലേക്കുനടന്നു.
വീടെത്തിയപ്പോൾ ചുറ്റും ആളുകൾ കൂട്ടംകൂടി നിൽക്കുന്നതു കണ്ടു. എന്താണെന്നു പിടികിട്ടിയില്ല. വീടിന്റെ വാതിൽ മലർക്കെ തുറന്നിട്ടിരുന്നു. അകത്തും നിറയെ ആൾക്കാരുണ്ട്.
ആരും എന്നെ ശ്രദ്ധിക്കുന്നേയില്ല. ഞാൻ വാപൊളിച്ചു നിന്നു.
പൊടുന്നനെ ഒരാംബുലൻസ് പാഞ്ഞുവന്ന് ഗേറ്റിനുപുറത്ത് നിന്നു. കുറച്ചാളുകൾ അതിനടുത്തേക്ക് നടന്നു. ആംബുലൻസിൽ നിന്ന് ആരുടെയോ ഒരു മൃതദേഹം ഇറക്കി.
ഞാനും അതിനടുത്തേക്ക് ഓടി. ആളുകൾക്കിടയിലുടെ അനായാസം നടന്ന്, ശവത്തിന്റെ മേലിൽ പുതപ്പിച്ചിരുന്ന തുണി
എടുത്തുമാറ്റി.
അതു ഞാനായിരുന്നു.....
******
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ